21 വര്‍ഷം മുമ്പത്തെ ഇരട്ടക്കുട്ടികളുടെ ചോറൂണ്: ഫോട്ടോയിലുള്ളവരെ കണ്ടെത്താമോ പോസ്റ്റ്; ഒറ്റരാത്രി കൊണ്ട് സന്തോഷം നിറച്ച ചിത്രം

തൃശ്ശൂര്‍: സോഷ്യല്‍ മീഡിയ വന്നതോടെ ലോകത്തിന്റെ ഏതൊരു കോണിലുള്ള ആളെ കാണാനും സംസാരിക്കാനും എല്ലാം സാധ്യമായി. നടക്കില്ലെന്ന് വിചാരച്ച പല കാര്യങ്ങളും സോഷ്യല്‍മീഡിയ സാധ്യമാക്കിയിട്ടുണ്ട്. പഴയകാല സുഹൃത്തുക്കളുമായുള്ള കൂടിച്ചേരലുകള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയ സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ അതിലധികം സന്തോഷം നിറയ്ക്കുന്ന ഒരു ഫോട്ടോയാണ് വൈറലാകുന്നത്.

21 വര്‍ഷം മുന്‍പ് നടന്നൊരു സംഭവം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ രണ്ട് കുഞ്ഞുങ്ങളുടെ ചോറൂണ് ചടങ്ങ്. ഈ ഫോട്ടോയില്‍ ഇരട്ടക്കുട്ടികളെ മടിയിലിരുത്തി ഇരിക്കുന്ന ഇവരെ കണ്ടെത്താന്‍ സഹായിക്കാമോ എന്നാണ് കൃഷ്ണ ബിജു ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ഒരൊറ്റ രാത്രി കൊണ്ട് തന്നെ കക്ഷികളെ കണ്ടെത്താനും കഴിഞ്ഞു എന്നതാണ് സന്തോഷം. രണ്ട് പതിറ്റാണ്ട് പിന്നിട്ടെങ്കിലും ലോകത്തിന്റെ ഏതോ കോണില്‍ ഇരിക്കുന്ന അവരെ കണ്ടെത്തി. അന്നത്തെ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാള്‍ തന്നെ തങ്ങളുടെ ജീവിതത്തിലെ അപൂര്‍വ നിമിഷം തിരിച്ചറിയുകയും ചെയ്തു.

വോയിസ് ആര്‍ട്ടിസ്റ്റ് കൃഷ്ണ ബിജു ആണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ ക്യാമറയില്‍ പതിഞ്ഞ ആ കുടുംബത്തെ കണ്ടെത്താന്‍ ഇറങ്ങിയത്. ഇവരെ കണ്ടെത്താന്‍ ഒന്ന് സഹായിക്കാമോ എന്ന കുറിപ്പോടെയാണ് കൃഷ്ണ പോസ്റ്റ് പങ്കുവച്ചത്.

Exit mobile version