അപൂര്‍വ്വം ഈ ജനനം! ഇരട്ടക്കുട്ടികളില്‍ ഒരാള്‍ ജനിച്ചത് 2022ലും മറ്റേയാള്‍ 2023ലും

എന്നാല്‍ പുതുവത്സര തലേന്ന് ക്ലിഫ് തന്റെ ബ്ലഡ് പ്രഷര്‍ പരിശോധിക്കാനായി ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞുങ്ങളെ നേരത്തെ തന്നെ പുറത്തെടുക്കേണ്ടതായി വരും എന്ന് ഡോക്ടര്‍ അറിയിച്ചു.

twins

ഒത്തൊരുമിച്ച് ഇരട്ടക്കുട്ടികളായാണ് ജനിച്ചതെങ്കിലും വെറും 6 മിനിറ്റിന്റെ വ്യത്യാസത്തില്‍ കുട്ടികളില്‍ ഒരാള്‍ ജനിച്ചത് 2022ലും മറ്റേയാള്‍ 2023ലും. വ്യത്യസ്ത വര്‍ഷങ്ങളില്‍ ജനിച്ച ഇരട്ട പെണ്‍കുട്ടികള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. അമേരിക്കയിലെ ടെക്സസിലാണ് അപൂര്‍വ്വമായ സംഭവം.

ദമ്പതികളായ ക്ലിഫ് സ്‌കോട്ടും കാലി ജോ സ്‌കോട്ടും തങ്ങളുടെ ഇരട്ടക്കുട്ടികളെ പ്രതീക്ഷിച്ചിരുന്നത് ജനുവരി 11 ന് ആയിരുന്നു. എന്നാല്‍ പുതുവത്സര തലേന്ന് ക്ലിഫ് തന്റെ ബ്ലഡ് പ്രഷര്‍ പരിശോധിക്കാനായി ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞുങ്ങളെ നേരത്തെ തന്നെ പുറത്തെടുക്കേണ്ടതായി വരും എന്ന് ഡോക്ടര്‍ അറിയിച്ചു.

അങ്ങനെ ക്ലിഫിന്റെ ആദ്യ മകള്‍ ആനി ജോയെ ഡിസംബര്‍ 31-ന് രാത്രി 11:55 ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തുടര്‍ന്ന് അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഇരട്ടക്കുട്ടികളില്‍ ഒരാളായ എഫി റോസ് ജനിച്ചത്. 6 മിനിറ്റ് വ്യത്യാസത്തില്‍ 12.1 ന് ആയിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. ഏവരെയും അത്ഭുതപ്പെടുത്തുന്ന ഈ ഇരട്ടക്കുട്ടികളുടെ ജനനം സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം, ഏവരേയും അത്ഭുതപ്പെടുത്തുന്ന മറ്റൊരു ഇരട്ടക്കുട്ടികളുടെ കഥ കൂടി ഈ അടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 18 മാസത്തെ പ്രായവ്യത്യാസത്തില്‍ ജനിച്ച ഇരട്ടക്കുട്ടികളായ സാറയുടെയും വില്ലിന്റെയും വീഡിയോയാണ് ടിക് ടോക്കില്‍ വൈറലായി മാറിയത്.

IVF ബീജസങ്കലനത്തിലൂടെ ഒരേ ദിവസം തന്നെ ഒരേ ബാച്ചിലെ ഭ്രൂണങ്ങളില്‍ ആണ് ഇവരെ ഗര്‍ഭം ധരിക്കുന്നത്. എന്നാല്‍ സാറയുടെ ഭ്രൂണം ഇംപ്ലാന്റേഷന് മുമ്പ് ഏകദേശം രണ്ട് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു.

Exit mobile version