അരിക്കൊമ്പനെ കുമളിയിൽ സ്വീകരിച്ചത് പൂജ നടത്തി; വിവാദമാക്കേണ്ട, ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളെന്ന് വനംമന്ത്രി

തിരുവനന്തപുരം: ചിന്നക്കനാലിൽ നിന്നും മാറ്റിയ അരിക്കൊമ്പനെ സ്വീകരിക്കാൻ കുമളിയിൽ പൂജ നടത്തിയത് വിവാദമാക്കേണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങളുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലേക്കാണ് മാറ്റിയത്.

തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ അരിക്കൊമ്പനെ കൊണ്ടുപോവുന്നതിനിടെയായിരുന്നു പൂജയോടെ സ്വീകരണം ഒരുക്കിയത്.ഗേറ്റിനു മുന്നിൽ പൂജാകർമങ്ങളോടെ അരിക്കൊമ്പനെ വരവേറ്റത് ചിലർ വിമർശിച്ചിരുന്നു. ഇതിനോടാണ് മന്ത്രിയുടെ പ്രതികരണം.

ALSO READ- പാലുത്പന്ന ഫാക്ടറിയിൽ നിന്നും വാതകചോർച്ച; ലുധിയാനയിൽ പതിനൊന്ന് പേർ മരിച്ചു; റോഡിൽ ബോധമറ്റ് വീണ് ആളുകൾ; പ്രദേശം സീൽ ചെയ്ത് പോലീസ്

അതേസമയം, അരിക്കൊമ്പന്റെ ശരീരത്തിലെ മുറിവുകൾ പ്രശ്‌നമുള്ളതല്ലെന്ന് വിദഗ്ധർ പറഞ്ഞു. അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ ഉൾപ്പെടെ ആഴത്തിൽ മുറിവുണ്ടെങ്കിലും ആരോഗ്യത്തെ മോശമായി ബാധിക്കില്ലെന്നാണ് അഭിപ്രായം.

Exit mobile version