മറുകരയിലേക്ക് പോകുന്നതിനിടെ വള്ളത്തില്‍ നിന്നും കായലില്‍ വീണു, ഹൗസ് ബോട്ട് ഉടമയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കായലില്‍ വീണ് കാണാതായ വഞ്ചിവീട് ഉടമയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം രാമന്‍കുളങ്ങര സ്വദേശി ബി.നിഷാദ് ആണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു.

പുളിങ്കുന്ന് മണമലയാറ്റിലാണ് നിഷാദിനെ കാണാതായത്. വള്ളത്തില്‍ കായലിന്റെ മറുകരയിലേക്ക് പോകുമ്പോഴാണ് നിഷാദ് വെള്ളത്തില്‍ വീണത്. രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.

also read: സഹകരിക്കാതെ സിനിമ സംഘടനകള്‍, അമ്മയില്‍ അംഗത്വം നേടാന്‍ അപേക്ഷയുമായി ശ്രീനാഥ് ഭാസി

നിഷാദ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും മുങ്ങല്‍ വിദഗ്ധന്‍മാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിഷാദിന്റെ മരണത്തില്‍ ഞെട്ടലിലാണ് ഉറ്റവരും ബന്ധുക്കളും സഹൃത്തുക്കളുമെല്ലാം.

Exit mobile version