15കാരനായ കാമുകനൊപ്പം നാടുവിട്ടത് മൂന്നാം തവണ, 14കാരിയെ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍ നിന്ന്

തൊടുപുഴ: 15കാരനായ കാമുകനൊപ്പം മൂന്നാം തവണയും നാടുവിട്ട 14കാരിയെ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍ നിന്നും. ഇടുക്കിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശിയാണ് 15 കാരന്‍. പോണ്ടിച്ചേരിയ്ക്ക് സമീപത്ത് നിന്നാണ് പെണ്‍കുട്ടിയെയും കൗമാരക്കാരനെയും പൊലീസ് കണ്ടെത്തിയത്.

മുമ്പ് രണ്ട് തവണ പെണ്‍കുട്ടി വീട് വിട്ട് ഇതേ ആണ്‍കുട്ടിക്കൊപ്പം പോയിരുന്നു. ആദ്യം ആയവനയില്‍ ആയിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ നിന്ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കല്ലൂര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് 15കാരനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്.

also read: യാത്രക്കാരന്റെ കൈയ്യിൽ നിന്നും വിമാനത്തിൽ ഭക്ഷണാവശിഷ്ടങ്ങൾ വീണു; നീക്കം ചെയ്യാതെ വിമാനം പറക്കില്ലെന്ന് എയർഹോസ്റ്റസ്; സോഷ്യൽമീഡിയയിലും വാഗ്വാദം

തുടര്‍ന്ന് പെണ്‍കുട്ടിയെ തിരികെ എത്തിക്കുകയായിരുന്നു. പിന്നീട് മൂലമറ്റത്ത് ഇവര്‍ താമസത്തിനെത്തിയ ശേഷം രണ്ടാം തവണയാണ് പെണ്‍കുട്ടി വീട് വിട്ടുപോകുന്നത്. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കാണാതായതോടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

also read: വിവാഹത്തിന് മുമ്പ് യുവതികള്‍ക്ക് നിര്‍ബന്ധ ഗര്‍ഭ പരിശോധന, വന്‍വിവാദത്തിലായി ബിജെപി സര്‍ക്കാര്‍

കാഞ്ഞാര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെ പോണ്ടിച്ചേരിയ്ക്ക് സമീപത്ത് നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Exit mobile version