മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാൾ ശനിയാഴ്ച; സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി

കോഴിക്കോട്: ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച. റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമാലുല്ലൈലിയും മാസപ്പിറവി എവിടെയും ദൃശ്യമായില്ലെന്ന് അറിയിച്ചു.

ചെറിയ പെരുന്നാൾ തീയതി പ്രഖ്യാപിച്ചതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.

ALSO READ- പിഴയീടാക്കാൻ ഇനി എഐ; എല്ലാ മാസവും ക്യാമറകൾ സ്ഥലം മാറ്റും; ഒരു മാസം പിഴ പിരിക്കില്ല

അതേസമയം, പെരുന്നാൾ പ്രഖ്യാപനം വന്നതോടെ വിശ്വാസികൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

Exit mobile version