കോണ്‍ഗ്രസിന് വന്‍ തിരിച്ചടി, മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് രാജിവെച്ചു, കോണ്‍ഗ്രസില്‍ സുന്ദരനായ ഒരു വില്ലനുണ്ടെന്ന് ആരോപണം

പത്തനംതിട്ട: കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി വീണ്ടും രാജി. പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റായ ബാബു ജോര്‍ജ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചു.

കോണ്‍ഗ്രസില്‍ സുന്ദരനായ ഒരു വില്ലനുണ്ടന്നും അയാള്‍ പ്രവര്‍ത്തിക്കുന്നവരെയെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കുകയാണെന്നും ബാബു ജോര്‍ജ് ആരോപിച്ചു.

also read: കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ കാണാന്‍ ബ്രിട്ടനിലെ ആശുപത്രിയിലെത്തി, മലയാളി യുവാവിനെ പിന്നീട് കണ്ടത് ശുചിമുറിയില്‍ മരിച്ച നിലയില്‍, നടുക്കം

അതേസമയം കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചുവെങ്കിലും ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version