ഓണ്‍ലൈനായി വിദ്യാര്‍ഥികളുടെ ഫീസ് വാങ്ങി: സ്‌കൂളിന്റെ അക്കൗണ്ട് മരവിപ്പിച്ചു

മലപ്പുറം: ബാങ്ക് അക്കൗണ്ടിലൂടെ ഫീസ് വാങ്ങിയ സ്‌കൂളിന്റെ അക്കൗണ്ട് മരവിപ്പിച്ചു.
മലപ്പുറം ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ
അക്കൗണ്ട് മരവിപ്പിച്ചതായാണ് പരാതി. കേരള ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ടാണ് ഫ്രീസ് ആയത്. ഫെഡറല്‍ ബാങ്കില്‍ നിന്നാണ് പണം ഗ്രാമീണ്‍ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്.

സംഭവത്തില്‍ ഗുജറാത്ത് സൈബര്‍ സെല്ലിനെയും കേരളത്തിലെ
കഴിഞ്ഞ മാസം 13നാണ് സ്‌കൂള്‍ അക്കൗണ്ടിലേക്ക് 13200 രൂപ എത്തിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്ന രണ്ട് കുട്ടികളുടെ ഫീസാണ് സൗദിയില്‍ നിന്ന് രക്ഷിതാവ് സ്‌കൂള്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയത്. മാര്‍ച്ച് 24ന് സ്‌കൂള്‍ അധികൃതര്‍ക്ക് ഗ്രാമീണ്‍ ബാങ്കില്‍ നിന്നും വിളിയെത്തി.


സംഭവത്തില്‍ ഗുജറാത്ത് സൈബര്‍ സെല്ലിനെയും കേരളത്തിലെ
സൈബര്‍ സെല്ലിനെയും ബന്ധപ്പെട്ടെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. അക്കൗണ്ട് മരവിപ്പിച്ചത് മാറ്റി കിട്ടാന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.

Exit mobile version