സ്ത്രീകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് അടുക്കള ഭാഗത്തുനിന്ന്, അന്നും ഇന്നും ഒരുപോലെ, ഒരു മാറ്റവുമില്ല, കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് നടി നിഖില വിമല്‍

കണ്ണൂര്‍: കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് നടി നിഖില വിമല്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുന്നു. തന്റെ നാട് കണ്ണൂരാണെന്നും അവിടെ മുസ്ലീം വിവാഹങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് നിന്ന് ഭക്ഷണം കൊടുക്കുന്ന പ്രവണതയാണുള്ളതെന്നും നിഖില പറയുന്നു.

ഇപ്പോഴും ഇത് തുടരുന്നുണ്ടെന്നും പുതിയ ചിത്രമായ ‘അയല്‍വാശി’യുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ നിഖില പറയുന്നു. തന്റെ നാട്ടിലെ കല്യാണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ് മനസില്‍ വരികയെന്ന് നിഖില പറയുന്നു.

also read: കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലംപതിച്ചു, നാല് പേര്‍ക്ക് ദാരുണാന്ത്യം, നാടിനെ നടുക്കി അപകടം

കോളേജ് കാലഘട്ടത്തിലാണ് മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുക. ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യുന്നതെന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും നിഖില പറയുന്നു.

also read: റിജേഷിന്റെയും ജിഷിയുടെയും വിയോഗം നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിനു പോകാന്‍ തയാറെടുക്കുന്നതിനിടെ, വേദനയോടെ ഉറ്റവരും ബന്ധുക്കളും

ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും ഭക്ഷണം കഴിക്കും. ആണുങ്ങള്‍ പെണ്ണിന്റെ വീട്ടിലാണ് വിവാഹം കഴിഞ്ഞാല്‍ താമസിക്കുന്നത്. അവരെ പുതിയാപ്ല എന്നാണ് വിളിക്കുന്നതെന്നും മരിക്കുന്നതുവരെ അവര്‍ പുതിയാപ്ലമാരായിരിക്കുമെന്നും എപ്പോള്‍ വന്നാലും വിലയ സല്‍ക്കാരമാണ് അവര്‍ക്കായി ഒരുക്കുന്നതെന്നും നിഖില പറയുന്നു.

Exit mobile version