ഡ്രൈവര്‍ ഉറങ്ങിപ്പോയി, പാഴ്‌സല്‍ വണ്ടി ഇടിച്ച് കാല്‍നടയാത്രക്കാരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: നിയന്ത്രണം വിട്ട പാഴ്‌സല്‍ വണ്ടി ഇടിച്ച് കാല്‍നടയാത്രക്കാരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വാഴക്കുളം മടക്കത്താനത്താണ് സംഭവം. കൂവേലിപ്പടി സ്വദേശികളായ മേരി (65), കുഞ്ചറക്കാട്ട് പ്രജേഷ് (35), പ്രജേഷിന്റെ മകള്‍ അല്‍ന (2) എന്നിവരാണ് മരിച്ചത്.

മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടമുണ്ടായത്. രാവിലെ 7.45 നാണ് അപകടമുണ്ടായത്. പ്രജേഷും മകളും സമീപത്തെ കടയിലേയ്ക്കും മേരി കൂലിപ്പണിക്കായി പോകുകയുമായിരുന്നു. അപ്പോഴാണ് അപകടം.

also read: വീട്ടില്‍ അതിക്രമിച്ച് കയറി എട്ടംഗസംഘത്തിന്റെ ആക്രമണം, ഗര്‍ഭിണി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

പാര്‍സല്‍ വണ്ടിയിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. ഡ്രൈവറെ വാഴക്കുളം പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും.

Exit mobile version