പരമ ദയനീയം! ട്രെയിന്‍ വരുന്നതുവരെ കാത്തിരിക്കാന്‍ വൃത്തിയുള്ള ഇടമില്ല; ദുരവസ്ഥ പങ്കുവച്ച് സന്തോഷ് കീഴാറ്റൂര്‍

തൃശ്ശൂര്‍: സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ തുറന്നുപറയുന്ന താരമാണ്
നടന്‍ സന്തോഷ് കീഴാറ്റൂര്‍. നാടക വേദികളിലും സിനിമയിലും ശ്രദ്ധേയമായ താരമാണ് സന്തോഷ്. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്റേയും ബസ് സ്റ്റാന്റിന്റേയും ദയനീയവസ്ഥയാണ് പോസ്റ്റിലൂടെ സന്തോഷ് വിവരിക്കുന്നത്.

റെയില്‍വെയില്‍ ട്രെയിന്‍ വരുന്നതുവരെ കാത്തിരിക്കാന്‍ വൃത്തിയുള്ള ഇടമോ വൃത്തിയുള്ള ടോയ്‌ലറ്റോ ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോട് ചോദിച്ചാല്‍ അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരെന്നും സന്തോഷ് കുറിക്കുന്നു. രാത്രി ഉറക്കമൊഴിഞ്ഞ് ഡ്യൂട്ടി ചെയ്യുന്നതിനല്ലേ സര്‍ക്കാര്‍ ഇവര്‍ക്ക് ശമ്പളം നല്‍കുന്നതെന്നും നടന്‍ ചോദിക്കുന്നു.

ERNAKULAM SOUTH RAILWAY STATION അതുപോലെ Ernakulam KSRTC Bus Stand….ഇത് രണ്ടും നന്നാവാന്‍ പാടില്ലാ എന്ന് ആര്‍ക്കാണ് ഇത്ര വാശി.. SouthRailwayStationil Train വരുന്നതുവരെ കാത്തിരിക്കാന്‍ വൃത്തിയുള്ള ഇടം , വൃത്തിയുള്ള Toilet കഷ്ടം..പരമ ദയനീയം. എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാല്‍ അതോടെ തീര്‍ന്നു അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം അല്ല സാറന്മാരെ രാത്രി ഉറക്കമൊഴിഞ്ഞ് Duty ചെയ്യുന്നതിനല്ലെ സര്‍ക്കാര്‍ ശമ്പളം തരുന്നത്…. വേറൊരു വശത്ത് എല്ലാ വൃത്തിയോടും കൂടി കോടികള്‍ ചിലവിട്ട മെട്രോ സ്റ്റേഷന്‍…… NB: 5.15 AM ട്രെയിനില്‍ യാത്രചെയ്യുവാന്‍ 4 മണിക്ക് എത്തി വൃത്തിയോടെ ഇരിക്കാന്‍ ഒരു ഇരിപ്പിടം കിട്ടാതെ വലയുന്ന ഒരു പൗരന്റെ രോദനം…വോട്ടിനു വേണ്ടി സകല ജാതി,മത മേലാളന്മാരുടെ തിണ്ണ നിരങ്ങുന്നവര്‍ ഇതൊന്നും കാണില്ല… കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി കൂകി പായും തീവണ്ടി.

Exit mobile version