‘ഹര്‍ത്താലൊക്കെ നടത്തൂ, എനിയ്ക്ക് വലുത് എന്നെ പ്രതീക്ഷിച്ചിരിക്കുന്ന രോഗികള്‍’ പ്രതിഷേധങ്ങളെ തള്ളി 17 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ എത്തി ഡോക്ടര്‍ പരമേശ്വരന്‍ നായര്‍, മനസിനെ കുളിര്‍പ്പിച്ച് തൃശ്ശൂരില്‍ നിന്നൊരു കാഴ്ച

ഹര്‍ത്താല്‍ തലേന്ന് ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ ഡോക്ടറുടെ കാര്‍ തടഞ്ഞ് പ്രകടനക്കാര്‍ അസഭ്യം പറഞ്ഞിരുന്നു.

തൃശ്ശൂര്‍: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വ്യാപക അക്രമവും അഴിഞ്ഞാട്ടവുമാണ് അരങ്ങേറുന്നത്. എന്നാല്‍ അവയെല്ലാം നിഷ്‌കരുണം തള്ളി സൈക്കിള്‍ വാഹനമാക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ് തൃശ്ശൂരിലെ ഡോക്ടര്‍ സതീഷ് പരമേശ്വരന്‍. ഹര്‍ത്താല്‍ അല്ല ഭൂകമ്പം ഉണ്ടായാലും തനിയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ അടുത്തെത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഡോക്ടര്‍.

ചേലക്കരയിലെ വീട്ടില്‍നിന്ന് 17 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ഈ ഡോക്ടര്‍ കാവശ്ശേരിയിലെ ആശുപത്രിയിലെത്തിയത്. സാധാരണക്കാരില്‍ സാധാരണക്കാരാണ് സര്‍ക്കാര്‍ ആശുപത്രികളിലെത്തുക, അവര്‍ക്ക് ആശ്രയം ഞങ്ങളെപ്പോലുള്ള ഡോക്ടര്‍മാരും. രോഗികളുടെ സ്ഥിതി ഓര്‍ത്തപ്പോള്‍ വീട്ടിലിരിക്കാന്‍ തോന്നിയില്ല, സൈക്കിളെടുത്തിറങ്ങി…’ ഡോക്ടര്‍ പറയുന്നു.

ഹര്‍ത്താല്‍ തലേന്ന് ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ ഡോക്ടറുടെ കാര്‍ തടഞ്ഞ് പ്രകടനക്കാര്‍ അസഭ്യം പറഞ്ഞിരുന്നു. ഹര്‍ത്താല്‍ ദിനം കാറെടുക്കാതെ സൈക്കിളില്‍ ജോലിക്കു പോകാനുള്ള തീരുമാനത്തിന് ഇതും പ്രചോദനമായി. പ്രളയകാലത്ത് നെല്ലിയാമ്പതിയില്‍ ദുരിതത്തിലായവരെ ചികിത്സിക്കാന്‍ 15 കിലോമീറ്റര്‍ നടന്ന് ഡോ. സതീഷ് എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Exit mobile version