ബിജെപിയുടെ മറ്റേ മോഹം നടക്കില്ല, മോഡി ക്രൈസ്തവ ദേവാലയം സന്ദർശിച്ചത് നല്ല കാര്യം; പക്ഷെ മറ്റേ രുചി അറിഞ്ഞ പുലി വേറൊരു വഴി സ്വീകരിക്കുമോ: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങളും മതമേലധ്യക്ഷന്മാരുടെ അരമനകളും സന്ദർശിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ മറ്റേ മോഹം ഇവിടെ നടക്കില്ലെന്നും ബിജെപിയുടെ തനിനിറമെന്തെന്ന് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിയാമെന്നുമാണ് മുഖ്യമന്ത്രി വിമർശിച്ചത്.

കേരളത്തിൽ ക്രൈസ്തവ വേട്ട നടക്കാത്തത് സർക്കാരിന്റെ ശക്തമായ നിലപാടുമൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മോഡിയുടെ പള്ളി സന്ദർശനം മുൻചെയ്തികളുടെ പ്രായശ്ചിത്തമെങ്കിൽ നല്ലതെന്നും അദ്ദേഹം പറയുന്നു.

സകലരും മനസ്സിൽ കുളിർമയോടെയാണ് ഈസ്റ്ററിനെ വരവേൽക്കുന്നത്. ആ ഘട്ടത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഡൽഹിയിലെ പ്രസിദ്ധമായ ക്രൈസ്തവ ദേവാലയം സന്ദർശിച്ചു. അത് നല്ലകാര്യം. എങ്ങനെയെന്നാൽ ഇതുവരെയുള്ളതിന് പ്രായശ്ചിത്തമാകുമെങ്കിൽ, ആകുമോ? മറ്റേ രുചി അറിഞ്ഞ പുലി വേറൊരു വഴി സ്വീകരിക്കുമോ. ആ വഴിക്കു തന്നെയല്ലേ അത് സഞ്ചരിക്കുകയെന്നും മുഖ്യമന്ത്രിചോദിച്ചു.

ALSO READ- മിഷനറി പള്ളിയിലെ മോഡിയുടെ സന്ദർശനം ആദരവ് തന്നെ ആണോ? തന്ത്രമല്ലേ; മോഡിയുടെ ഹിന്ദുത്വം കപടമെന്ന് വിമർശിച്ച് സുബ്രഹ്‌മണ്യൻ സ്വാമി

അതേ ഘട്ടത്തിൽ കേരളത്തിൽ വലിയ മാറ്റം കണ്ടു. കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും അരമനകളിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തുന്നു. അതുകൊണ്ട് ഒരു ദോഷം ഇവിടെയില്ല. കാരണം കേരളത്തിനു പുറത്താണല്ലോ ഈ പറയുന്ന ക്രൈസ്തവ വേട്ട നടക്കുന്നത്. ആ നിലപാട് നിങ്ങൾക്ക് ഇവിടെ സ്വീകരിക്കാൻ കഴിയാതിരുന്നത് ഇവിടുത്തെ സംഘപരിവാറിന് എന്തെങ്കിലും പ്രത്യേകമായ ന്യൂനപക്ഷ സ്‌നേഹം ഉണ്ടായതുകൊണ്ടല്ലെന്നും ഇവിടെ വർഗീയ നിലപാട് സ്വീകരിച്ച് വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version