എലത്തൂരിൽ ട്രെയിൻ തീവെപ്പ്: മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം വീതം ധനസഹായം; പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: എലത്തൂരിൽ ട്രെയിൻ തീവെപ്പ് ആക്രമണത്തിനിടെ പ്രാണരക്ഷാർഥം ട്രെയിനിൽ നിന്നും ചാടി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. മരിച്ച മൂന്നുപേരുടേയും കുടംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. തീവെയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചു.

also read- രണ്ട് രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല; 62 ലക്ഷം നിരാലംബരായ മനുഷ്യർക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്: കെടി ജലീൽ

പ്രതി ഷഹരൂഖ് സെയ്ഫിയെ ഇന്ന് പുലർച്ചയോടെ മഹാരാഷ്രട്രയിലെ രത്‌നഗിരിയിൽ നിന്നും പോലിസ് പിടികൂടിയിരുന്നു. കേരളാ പോലീസിന് പിടികൂടിയ പ്രതിയെ മഹാരാഷ്ട്ര എടിഎസ് കൈമാറി. എത്രയും പെട്ടെന്ന് ഇയാളെ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അനിൽകാന്ത് അറിയിച്ചു.

Exit mobile version