ആ ചിരി ഏറെ ഹൃദ്യമായിരുന്നു, ഭിന്നശേഷിക്കാരനായ റഹീമിന് നൽകിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; വാഹനം കൈമാറി!

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ നെടുങ്കണ്ടം സ്വദേശി റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി വാഹനം കൈപ്പറ്റിയപ്പോഴുള്ള റഹീമിന്റെ ചിരി ഏറെ ഹൃദ്യമായിരുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

കേരളത്തിലെ മുഴുവൻ ഭിന്നശേഷിക്കാരും നിറചിരിയോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ആറ്റിങ്ങൽ നെടുങ്ങണ്ടം സ്വദേശിയായ റഹീം ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് ഓഫീസിൽ വന്ന് കണ്ടിരുന്നു. വെല്ലുവിളികൾ നിറഞ്ഞ തന്റെ ജീവിതത്തിന് ആശ്രയമായി ഒരു ഭിന്നശേഷി സൗഹൃദ വാഹനമായിരുന്നു റഹീമിന്റെ ആവശ്യം. വേണ്ട നടപടികളെടുക്കാമെന്ന് അന്ന് ഉറപ്പുനൽകി. ഇന്ന് റഹീമിന് വാഹനം കൈമാറാൻ കഴിഞ്ഞു. ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിൽ നിന്നാണ് വാഹനം വാങ്ങിയത്. വാഹനം കൈപ്പറ്റിയപ്പോഴുള്ള റഹീമിന്റെ ചിരി ഏറെ ഹൃദ്യമായിരുന്നു.

also read- ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു ഇനി തണലിലേക്ക്; കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

കേരളത്തിലെ മുഴുവൻ ഭിന്നശേഷിക്കാരും നിറചിരിയോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് സർക്കാർ. ക്രിയാത്മകമായ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിത്തീർക്കാൻ നാമൊന്നിച്ചു നിൽക്കേണ്ടതുണ്ട്. റഹീമിന്റേത് പോലെയുള്ള അനേകം പുഞ്ചിരികൾ നമുക്ക് ചുറ്റും വിരിയട്ടെ.

Exit mobile version