ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

തൊടുപുഴ: ഇടുക്കി നെടുംകണ്ടത്ത് പതിനേഴുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചില്ലുപാറ കപ്പിത്താന്‍പറമ്പില്‍ അശ്വതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം.

മാതാപിതാക്കള്‍ ജോലിക്കുപോയതോടെ ഒറ്റയ്ക്കായ സമയത്താണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന അശ്വതിയെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ തിരഞ്ഞെത്തുകയായിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

also read- ‘പട്ടിക്കും പൂച്ചയ്ക്കുമൊക്കെ ദൈവങ്ങളുടെ പേരാണോ ഇടുന്നത്? ‘; അക്ബർ എന്നത് പ്രഗൽഭനായ മുഗൾ രാജാവ്; സീത-അക്ബർ സിംഹ വിവാദത്തിൽ ഹൈക്കോടതി

നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് അശ്വതി.

Exit mobile version