‘കുറച്ച് പണം കളഞ്ഞ് കിട്ടിയിട്ടുണ്ട്’: ഉടമയെ കാത്തിരിക്കുകയാണ് കോട്ടയത്തെ ഹോട്ടലുടമ

കോട്ടയം: ഒരു മാസമായി കളഞ്ഞ് കിട്ടിയ കാശിന്റെ ഉടമയെ കാത്തിരിക്കുകയാണ് കോട്ടയത്തെ ഹോട്ടലുടമ. കോട്ടയം പാലമ്പടം കവലയിലെ സംസം ഹോട്ടലിലെ ഹോട്ടലുടമയായ നിസാമാണ് കളഞ്ഞു കിട്ടിയ കാശിന്റെ ഉടമയെ കാത്തിരിക്കുന്നത്.

നിസാം ഇരിക്കുന്നതിന് തൊട്ടു പിന്നില്‍ വെളളക്കടലാസില്‍ ഒരു കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്. ‘കുറച്ച് പണം കളഞ്ഞ് കിട്ടിയിട്ടുണ്ട്. ഉടമസ്ഥര്‍ അടയാളം സഹിതം ബന്ധപ്പെടുക’ മാനേജര്‍ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഏതോ ഒരു വ്യക്തിയുടെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ട പണമാണ്. യഥാര്‍ഥ ഉടമ തന്നെ സമീപിക്കും വരെ കാത്തിരിക്കാനാണ് നിസാമിന്റെ തീരുമാനം. അതിന് ഒരു വര്‍ഷമായാലും പ്രശ്‌നമില്ലെന്ന് നിസാം പറയുന്നു.

Exit mobile version