അതിശക്തമായ മഴയും കാറ്റും, മരം വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

പത്തനംതിട്ട : കേരളത്തില്‍ പല സ്ഥലങ്ങളില്‍ മഴയും കാറ്റും. പത്തനംതിട്ട അടൂരില്‍ ശക്തമായ കാറ്റും മഴയെയും തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

നെല്ലിമുഗള്‍ സ്വദേശി മനു മോഹന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. സ്‌കൂട്ടറിന് മുകളില്‍ മരം ഒടിഞ്ഞു വീണാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ മനു മോഹന്‍ മരിച്ചത്.

also read; തെരച്ചിലിൽ കരച്ചിൽ കേട്ടു; പ്രസവിച്ച ഉടനെ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച് പോലീസ്; രക്തസ്രാവത്തിന് ചികിത്സതേടിയ യുവതിയുടെ കുഞ്ഞെന്ന് കണ്ടെത്തി

ചൂരക്കോട് വെച്ചാണ് സംഭവം. അതിശക്തമായ മഴയിലും കാറ്റിലും വിവിധ ഇടങ്ങളില്‍ നിരവധി മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞു. കൊല്ലം കൊട്ടാരക്കര മേഖലയിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നു.

also read: തിരഞ്ഞെടുപ്പ് റാലിയിൽ 500 രൂപയുടെ നോട്ടുകളെറിഞ്ഞു; കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന് എതിരെ പോലീസ് കേസെടുത്തു

കൊട്ടാരക്കര പ്രസ് സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നു. ആയൂര്‍ കോട്ടയ്ക്കാവിളയില്‍ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേല്‍ക്കൂര പറന്നു പോയി.പൊലിക്കോട് പെട്രോള്‍ പമ്പിന്റെ മേല്‍ക്കുര തകര്‍ന്നു. പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളില്‍ മരം വീണു.

Exit mobile version