അയല്‍ സംസ്ഥാനങ്ങളിലെ അയ്യപ്പന്മാര്‍ക്ക് വെട്ടേറ്റു.. അക്രമത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, സംഭവം കാസര്‍ക്കോട്

കാസര്‍ക്കോട്: ഹര്‍ത്താലിന്റെ ഭാഗമായി നാട്ടിലെങ്ങും ഗുണ്ടാവിളയാട്ടം. മഞ്ചേശ്വരം താലൂക്കില്‍ അക്രമം വ്യാപകം. 4 സ്വാമിമാര്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് ആരോപണം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ ചൊല്ലിയായിരുന്നു ഇന്നലെ ഹര്‍ത്താല്‍ നടത്തിയത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയ്ക്ക് പോവുകയായിരുന്ന സ്വാമിമാരുടെ 3 വാഹനങ്ങള്‍ക്ക് നേരെ അത്രമികള്‍ കല്ലെറിഞ്ഞു. ബന്ദിയോട് ഷിറിയ സ്വദേശി വസന്ത, ശരണു, മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളും സ്വാമിമാരുമായ നിതേഷ്, ഗുണപാല ഷെട്ടി, ശരത്, രാജേഷ്, കടമ്പാര്‍ സ്വദേശികളായ ഗുരുപ്രസാദ്, കിരണ്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

കുഞ്ചത്തൂരില്‍ ഒരു കടയും തീവച്ച് നശിപ്പിച്ചു. സ്ഥലത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ ഇവരെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version