ഭർതൃ വീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം; ദുരൂഹതയെന്ന് ബന്ധുക്കൾ; മലപ്പുറത്തെ സംഭവത്തിൽ പോലീസ് അന്വേഷണം

മലപ്പുറം: മലപ്പുറത്തു വാഴക്കാട് ഭർതൃവീടിനു മുകളിലെ ടെറസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവട്ടൂർ നരോത്ത് നജ്മുന്നിസയെ(32)യാണ് ഭർത്താവിന്റെ വീടിന് മുകളിലെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ വീട്ടുകാർ രംഗത്തെത്തി. ഇന്ന് രാവിലെയാണ് സംഭവം.

ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ഡോഗ്‌സ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പോലീസ് പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

നജ്മുന്നിസ മരിച്ച വിവരം ഭർത്താവ് മൊയ്തീൻ തന്നെയാണ് നാട്ടുകാരെയും കുടുംബത്തേയും അറിയിച്ചത്. ഇക്കാര്യത്തിലും യുവതിയുടെ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്.

ALSO READ- മോഹൻലാലിന്റെ കാപട്യത്തെ കുറിച്ച് തുറന്നെഴുതും; നല്ല ബന്ധത്തിലല്ല; ചെറുപ്പത്തിൽ എബിവിപിക്കാരനായിരുന്നു; സന്ദേശം തന്റെ ജീവിതം: ശ്രീനിവാസൻ

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ. ഭർത്താവ് മൊയ്തീൻ ഉൾപ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വാഴക്കാട് പോലീസിനാണ് അന്വേഷണ ചുമതല.

Exit mobile version