സഹോദരിയുടെ മരണവാർത്തയറിഞ്ഞു തിരിച്ചു; കാറിൽ കണ്ടയ്‌നർ ലോറിയിടിച്ച് യുവാവിന് ദാരുണമരണം

ഇടുക്കി: തമിഴ്‌നാട്ടിൽ കണ്ടയ്‌നർ ലോറി കാറിലിടിച്ചുണ്ടായ വാഹന അപകടത്തിൽ മലയാളി .യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്‌നർ ലോറി വന്നിടിച്ചാണ് അപകടമുണ്ടായത്.

പ്രസനന്ന കുമാറിന് ഒപ്പം ഉണ്ടായിരുന്ന വണ്ടിപ്പെരിയാർ സ്വദേശി അഖിൽ പരുക്കൊന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്.

തമിഴ്‌നാട്ടിൽ താമസിക്കുന്ന സഹോദരിയുടെ മരണവാർച്ചയറിഞ്ഞ് കാണാൻ പോയതാണ് പ്രസന്ന കുമാർ. യാത്രയ്ക്കിടെ ക്ഷീണം തോന്നിയപ്പോൾ കാർ നിർത്തിയിടുകയായിരുന്നു. ഇതിനിടെ കാറിൽ കണ്ടെയ്‌നർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.

ALSO READ- ഉത്സവപ്പറമ്പിൽ വെച്ച് മർദ്ദനമേറ്റ് യുവാവ് മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം

അപകടത്തില് തലയ്ക്ക് പരിക്കേറ്റാണ് പ്രസന്ന കുമാറിന്റെ മരണം. മൃതദേഹം ഇപ്പോൾ തേനി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version