ഈ ഹര്‍ത്താല്‍ ഓട്ടത്തിന് പിന്നില്‍.. രസകരമായ വൈറല്‍ വീഡിയോ.!

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. ഇന്ന് വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇതുവരെ 745 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 628 ആയി ഉയര്‍ന്നു. എന്നാല്‍ കാര്യങ്ങള്‍ അല്‍പം ഗൗരവമാണെങ്കിലും ചില തമാശകളും ട്രോളുകളും സമൂഹമാധ്യമങ്ങൡ ഇടം നേടി.

ഇന്നലെ വന്ന ഒരു ചിത്രത്തിന് പിന്നിലായിരുന്നു സമൂഹമാധ്യമങ്ങള്‍. എന്നാല്‍ അതിന്റെ രസകരമായ വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നു. ഓടുന്ന ഹര്‍ത്താല്‍ അനുകൂലിയുടെതായിരുന്നു ചിത്രം. പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ഹര്‍ത്താല്‍ അനുകൂലി പോലീസ് വാന്‍ കഴിഞ്ഞ് കുതിച്ചപ്പോള്‍ എത്തിയത് പോലീസ് ജീപ്പിന് മുന്നില്‍ ഒടുവില്‍ തിരിച്ച് ഓടിയപ്പോള്‍ പോലീസ് പിടിയിലായി.

Exit mobile version