നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ ഗുരുതാരവസ്ഥയില്‍

തൃശൂര്‍: നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് നടുക്കുന്ന അപകടം. കാല്‍നട യാത്രക്കാരിയും കാറിലുണ്ടായിരുന്ന സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്.

നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരിയെ ഇടിച്ചശേഷം കാര്‍ മരത്തിലിടിച്ചാണ് നിന്നത്. കാല്‍നടയാത്രക്കാരി പരിയാരം സ്വദേശി അന്നു (70), കൊന്നക്കുഴി സ്വദേശി ആനി (60) എന്നിവരാണ് മരിച്ചത്.

also read: ലക്ഷ്യം ഇന്ധന ലാഭം, അലക്ഷ്യമായി വാഹനം ഓടിച്ച് അപകടം വരുത്തി, ഡ്രൈവര്‍ക്കെതിരെ കേസ്, അപകടത്തില്‍പ്പെട്ടത് ശബരിമല തീര്‍ത്ഥാടകര്‍

ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവര്‍ കൊന്നക്കുഴി സ്വദേശി തോമസ് ചികിത്സയിലാണ്.

Exit mobile version