ഡല്‍ഹിയിലും സംഘ്പരിവാര്‍ ഗുണ്ടായിസം; പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു, 3 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം. സംഘ്പരിവാര്‍ സംഘടനകള്‍ ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു ആക്രമണം.

കൈയേറ്റത്തെ കേരള പ്രസ്‌ക്ലബ് ഡല്‍ഹി അപലപിച്ചു. മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ എ വി മുകേഷ്, ന്യൂസ് 18 ക്യാമറമാന്‍ കെപി ധനേഷ്, 24 ന്യൂസ് ക്യാമറമാന്‍ അരുണ്‍ പി എസ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കേരളത്തില്‍ നടന്നതിനു സമാനമായി ഡല്‍ഹിയിലും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയാണ് അക്രമികള്‍ ചെയ്തത്. നിയമം കൈയിലെടുക്കുന്ന ഈ രീതിക്ക് കടിഞ്ഞാണിടാനും മാധ്യമ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാനും ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിക്കുന്നു.

Exit mobile version