ഏറണാകുളത്ത് എല്ലാ വീടുകളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

കൊച്ചി: മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏറണാകുളം ജില്ലയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കാനൊരുങ്ങുന്നു. മാലിന്യ സംസ്‌കരണ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും.

മാര്‍ച്ച് 25, 26 തീയതികളില്‍ എല്ലാ വീടുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. നിയമം പാലിക്കാത്തവര്‍ക്കെതിരെ ചട്ടം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.

also read: ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം, എംബിബിഎസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, ഗുരുതര പരിക്കുകളോടെ സുഹൃത്ത് ആശുപത്രിയില്‍

എം. ബി. രാജേഷിന്റെയും പി. രാജീവിന്റെയും നേതൃത്വത്തില്‍ കര്‍മ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Exit mobile version