മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും! തങ്ങള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് ഇത്തരക്കാര്‍ മാധ്യമങ്ങളെ ആക്രമിക്കുന്നത്; ഇപി ജയരാജന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍. തങ്ങള്‍ ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകള്‍ മാധ്യമങ്ങളെ ആക്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ചെയ്യുന്ന കുറ്റക്രിതൃങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ ആണ് മാധ്യമങ്ങളെ ആക്രമിക്കുന്നത്. മാധ്യമങ്ങളിലൂടെ അക്രമികളെ കണ്ടെത്താമെന്നിരിക്കെ മാധ്യമങ്ങളെ ആക്രമിച്ചാല്‍ സുരക്ഷിതമാകുമെന്നാണ് അവര്‍ കരുതുന്നത്. മാധ്യമങ്ങള്‍ക്കെതിരായ അക്രമം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ആര്‍എസ്എസ് സംഘപരിവാര്‍ ഭീകര സംഘടനയാണ്. സാധാരണ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല അത്. കൊട്ടേഷന്‍ കൊലപാതക സംഘങ്ങളാണ്. ഇന്ന് കേരളത്തില്‍ ആ സംഘത്തെ ഉപയോഗിച്ച് കൊള്ളയും കൊലയും നടത്തുകയാണ്. നിരവധി കടകള്‍ കൊള്ളയടിച്ചു. അവര്‍ ആശുപത്രികള്‍ പോലും ആക്രമിച്ചു. സാമാന്യ ബുദ്ധിയുള്ളവര്‍ ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തുമോ എന്നും രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിനാണ് ഹര്‍ത്താലെന്നും ഇപി പറഞ്ഞു.

Exit mobile version