‘ വേണമെങ്കില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു വെച്ചോ’ ; ഹര്‍ത്താലിനിടെ തൊഴിലുറപ്പ് ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ആട്ടിയോടിച്ച് സ്ത്രീകള്‍

വേണമെങ്കില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു വെച്ചോ എന്നും ഞങ്ങള്‍ ജോലിയെടുക്കുമെന്നും സ്ത്രീകള്‍ പറയുന്നുണ്ട്. സ്ത്രീകളുടെ പ്രതിരോധത്തെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.

കൊല്ലം: ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനം സംഘര്‍ഷഭരിതമായി. അതേസമയം, കൊല്ലത്ത് തൊഴിലുറപ്പ് ജോലി തടയാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ സ്ത്രീകള്‍ ഓടിച്ചു. തൊഴിലുറപ്പ് ജോലിക്കെത്തിയ സ്ത്രീകള്‍ക്കു നേരെ ആക്രോശിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ സ്ത്രീകള്‍ ഓടിക്കുകയായിരുന്നു.

വേണമെങ്കില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു വെച്ചോ എന്നും ഞങ്ങള്‍ ജോലിയെടുക്കുമെന്നും സ്ത്രീകള്‍ പറയുന്നുണ്ട്. സ്ത്രീകളുടെ പ്രതിരോധത്തെ തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.

കൊല്ലത്തും കട അടപ്പിക്കാനെത്തിയ ബിജെപി-കര്‍മ്മസമിതി പ്രവര്‍ത്തകരെ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തിരിച്ചയച്ചു. ഹര്‍ത്താലിനോട് ആഭിമുഖ്യം ഉള്ളവര്‍ കടയടയ്ക്കട്ടെ എന്ന നിലപാടാണ് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ സ്വീകരിച്ചത്.അല്ലാത്തവരെ നിര്‍ബന്ധിച്ച് കട അടപ്പിക്കാം എന്ന് കരുതേണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കിയതോടെ ബിജെപി-കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലായി. നിര്‍ബന്ധിച്ച് കടയടപ്പിക്കലൊക്കെ നേരെ വീട്ടില്‍ ചെന്ന് കാട്ടിയാല്‍ മതിയെന്നും ആളുകള്‍ പറഞ്ഞതോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.

Exit mobile version