ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവർ; എംഎൽഎയുടേത് കലാപാഹ്വാനം; നിരാശാജനകം എന്ന് ഡോക്ടർമാരുടെ സംഘടന

തിരുവനന്തപുരം: ഡോക്ടർമാരിൽ ചിലർക്ക് തല്ലുകൊള്ളേണ്ടതുണ്ട് എന്ന പത്തനാപുരം എംഎൽഎ ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് എതിരെ ഡോക്ടർമാരുടെ സംഘടന. ഗണേഷ്‌കുമാറിന്റെ പരാമർശം കലാപാഹ്വാനമാണെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പ്രതികരിച്ചു.

ഡോക്ടർമാരിൽ തല്ലുകൊള്ളേണ്ട ചിലരുണ്ടെന്നാണ് എംഎൽഎ തന്റെ മണ്ഡലത്തിൽ മതിയായ ചികിത്സ കിട്ടാതെ ദുരിതത്തിലായ ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതികരിച്ചത്.

നിയമസംരക്ഷണം ഉറപ്പാക്കേണ്ട ജനപ്രതിനിധി തന്നെ ഇത്തരം പരാമർശം നടത്തുന്നത് നിരാശാജനകമാണെന്നും ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ നടപടികൾ സ്വീകരിക്കാതിരിക്കുന്ന നിയമസംവിധാനത്തിന് കുടപിടിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെത് എന്നും സംഘടന വിമർശിക്കുന്നു.

ALSO READ- സ്വപ്‌ന വന്ന് കുടുംബാംഗങ്ങളെ ചീത്തവിളിച്ചിട്ടും മാനനഷ്ടത്തിന് പരാതി നൽകാത്തതെന്ത് എന്ന് വിഡി സതീശൻ; മന്ത്രിമാർ അദ്ദേഹത്തിന്റെ വാലാട്ടികൾ അല്ലെന്ന് റിയാസ്

മുള്ളൂർ നിരപ്പ് എന്നസ്ഥലത്തെ നാൽപത്തിയെട്ടുകാരി വിധവയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ചുണ്ടായ ദുരനുഭവവും കോഴിക്കോട് ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ വയറ്റിൽ കത്രികകണ്ടെത്തിയ സംഭവവും ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിന്റെ നിയമസഭയിലെ വിമർശനം.

Exit mobile version