ഒമ്പതാംക്ലാസ്സുകാരി വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍, ആണ്‍ സുഹൃത്തിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍, പരാതി

കൊല്ലം: പതിനേഴുകാരിയുടെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന പരാതിയുമായി ബന്ധുക്കള്‍. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. പെണ്‍കുട്ടി ജീവനൊടുക്കിയത് ആണ്‍സുഹൃത്തിന്റെ ശല്യം സഹിക്കവയ്യാതെയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

വീട്ടിലെ കിടപ്പുമുറിയിലാണ് ഒമ്പതാംക്ലാസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയില്‍ കണ്ടത്. ആണ്‍സുഹൃത്താണ് പെണ്‍കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്നും നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

also read: ഗാനമേളയ്ക്കിടെ പലക തകർന്ന് യുവാവ് കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ കൂട്ടുകാരനും അപകടത്തിലായി; നേമത്ത് ഉത്സവത്തിനിടെ ഒരു മരണം

ഇയാള്‍ പെണ്‍കുട്ടിക്ക് ഫോണ്‍ വാങ്ങി നല്കിയിരുന്നു. വീട്ടുകാര്‍ പലപ്രാവശ്യം വിലക്കിയിട്ടും ആണ്‍ സുഹൃത്ത് ശല്യം ചെയ്തു. പെണ്‍കുട്ടിയെ പിന്നീട് കട്ടപ്പനയിലെ ബന്ധു വീട്ടിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

also read: ‘നാജി’യും ഓളും ബഹ്‌റൈനിലെത്തി: യുഎഇയും കടന്ന് ലക്ഷ്യം യൂറോപ്പ്

ഇയാള്‍ തിങ്കളാഴ്ച പെണ്‍കുട്ടിയുമായി വഴിയില്‍നിന്ന് സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്നാണ് ആക്ഷേപം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version