സുമലത ബിജെപിയിലേക്ക്, മോദിയില്‍ വിശ്വസിക്കുന്നുവെന്ന് താരം, ബിജെപിക്ക് പരസ്യ പിന്തുണ

നടിയും മാണ്ഡ്യ ലോക്‌സഭാ അംഗവുമായ സുമലത ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ ബിജെപിക്ക് ആയിരിക്കുമെന്നും ബിജെപിയുടെ വിജയത്തിനായി പ്രചാരണം നടത്തുമെന്നും സുമലത പറഞ്ഞു.

താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ വിശ്വസിക്കുന്നുവെന്നും മോദിക്കായി പ്രചാരണം നടത്തുമെന്നും സുമലത പറഞ്ഞു. അതേസമയം, ബിജെപി അംഗത്വം സ്വീകരിക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സുമലത വ്യക്തമാക്കി.

also read: സുഹൃത്തുക്കള്‍ക്കൊപ്പം മലകയറുന്നതിനിടെ തെന്നിവീണു; പ്രവാസി മലയാളിയുവാവ് ഷാര്‍ജയില്‍ മരിച്ചു

സിനിമാ രംഗത്ത് സജീവമായിരുന്ന സുമലത കോണ്‍ഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ മരണത്തോടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്.

also read: നഷ്ടപ്പെടലിന്റെ വേദന അറിയുന്നു; കാണാതെപോയ തത്തയ്ക്കു പകരം ലഭിച്ച തത്തയെ സ്വന്തമാക്കാതെ, ഉടമസ്ഥനെ കണ്ടുപിടിച്ച് തിരികെ നല്‍കി മലയാളി കുടുംബം

നിലവില്‍ മാണ്ഡ്യയില്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ്. ജെഡിഎസ്സിന്റെ ശക്തികേന്ദ്രത്തില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാര സ്വാമിയെ തോല്‍പ്പിച്ചാണ് സുമലത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, നടിയും മാണ്ഡ്യ ലോക്‌സഭാ എംപിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം ശക്തമാണ്.

Exit mobile version