മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു..! അകമ്പടി വാഹനം തട്ടി 4 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ ആയിരുന്നു അപകടം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാജീവ്, വിപിന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുനീര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാജീവിനെയും വിപിനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുനീര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

അതേസമയം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കെ മുരളീധരന്‍ എംഎല്‍എ രംഗത്തെത്തി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് ആദ്യ സംഭവം അല്ല. പ്രതിഷേധക്കാരെ വാഹനം കൊണ്ട് ഇടിപ്പിക്കുകയായിരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.

Exit mobile version