ഐഎഎസ് തലപ്പത്ത് അഴിച്ചു പണി, കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: വീണ്ടും ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലംമാറ്റി. എറണാകുളം ജില്ല കലക്ടര്‍ രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റി നിയമിച്ചത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍.

also read: യുവാവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു; കേസിലെ ഇരയായ പതിനാറുകാരി തൂങ്ങിമരിച്ചനിലയിൽ

ബ്രഹ്‌മപുരം മാലിന്യപ്രശ്‌നം രൂക്ഷമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ മാറ്റം. വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ വി.ആര്‍.കെ. കൃഷ്ണ തേജയെ തൃശ്ശൂര്‍ കളക്ടറായി നിയമിച്ചു തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി മാറ്റി നിയമിച്ചു.

ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി . ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷന്‍ ഡയറക്ടറുടെ അധിക ചുമതല നല്‍കി. അനുകുമാരിക്ക് പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നല്‍കി.

also read: ഫെയ്മസ് ആവാന്‍ ആഗ്രഹം, ജോലി സ്ഥലത്ത് പീഡനമാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു, യുവാവ് അറസ്റ്റില്‍

ധനവകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ – ഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.

Exit mobile version