രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹം, പൊങ്കാലയര്‍പ്പിച്ച് കുരുന്നുകള്‍

തിരുവനന്തപുരം: ആറ്റുകാലില്‍ പൊങ്കാലയ്‌ക്കെത്തിയ രണ്ടു കുരുന്നുകളാണ് ഇത്തവണ മാധ്യമങ്ങളുടെ ശ്രദ്ധേയില്‍പ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണാന്‍ വേണ്ടിയായിരുന്നു ഈ കുരുന്നുകള്‍ പൊങ്കാല അര്‍പ്പിച്ചത്.

തിരുവനന്തപുരം സ്വദേശികളായ നിവേദും നിവേദിതയുമാണ് രാഹുല്‍ ഗാന്ധിക്ക് വേണ്ടി പൊങ്കാലയര്‍പ്പിച്ച കുരുന്നുകള്‍. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹത്തോടെയാണ് ഇരുവരും പൊങ്കാലയ്‌ക്കെത്തിയത്.

also read: ഹനുമാന്‍ പ്രതിമയ്ക്ക് മുന്നില്‍ വനിതാ ബോഡി ബില്‍ഡര്‍മാരുടെ ശരീര പ്രദര്‍ശനം, ഗംഗാജലം തളിച്ച് ശുദ്ധീകരണം നടത്തി കോണ്‍ഗ്രസ്, വിവാദം

‘പാവങ്ങളെ ഒരുപാട് സഹായിച്ചയാളാണ് രാഹുല്‍ ഗാന്ധിയെന്നും പാവങ്ങള്‍ക്ക് വേണ്ടി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ അദ്ദേഹം പോരാടിയെന്നും അതുകൊണ്ടാണ് തങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമെന്ന് നിവേദും നിവേദിതയും പറയുന്നു.

Exit mobile version