അതിരപ്പിള്ളിയില്‍ വീണ്ടും പുലി സാന്നിധ്യം: വയോധികയുടെ പശുക്കിടാവിനെ കൊന്ന് മരത്തില്‍ തൂക്കിയിട്ടു

തൃശൂര്‍: അതിരപ്പിള്ളി വെറ്റിലപ്പാറയില്‍ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. വയോധികയുടെ പശുക്കിടാവിന്റെ ജഡം മരത്തില്‍ കണ്ടെത്തി. ഒന്നാം ബ്ലോക്കിലെ പള്ളിയുടെ പുറകിലുള്ള തോട്ടത്തിലെ മരത്തിന്റെ മുകളിലാണ് പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്.

പ്രദേശവാസിയും വയോധികയുമായ കാര്‍ത്തുവിന്റെ മൂന്ന് മാസം പ്രായമുള്ള പശുക്കിടാവിനെയാണ് പുലി ആക്രമിച്ചത്. വെറ്റിലപ്പാറ ഒന്നാം ബ്ലോക്കിലെ കശുമാവിന്‍ തോട്ടത്തിലാണ് സംഭവം. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് പശുവുമായി മരത്തിലിരിക്കുന്ന പുലിയെ കണ്ടത്.

Read Also: ഭക്തിസാന്ദ്രമായി തലസ്ഥാനം: ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനെത്തി ലക്ഷങ്ങള്‍

തൊഴിലാളികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പുലി മരത്തില്‍ നിന്നും ഇറങ്ങി കാട്ടിലേക്ക് ഓടി പോവുകയായിരുന്നു. കാട്ടാനയും പുലിയുമുള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശമാണിത്. കാട്ടാനകളും കാട്ടുപന്നികളും വ്യാപകമായ രീതിയിലാണ് കൃഷിനാശം വരുത്തുന്നുമുണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.

Exit mobile version