കാട്ടാന തിരിഞ്ഞെത്തിയപ്പോൾ ബോധരഹിതനായി വീണു; മുസ്തഫയെ കാലു കൊണ്ട് തട്ടി വലം വെച്ച് തിരികെ കാട് കയറി കൊമ്പൻ; ഞെട്ടവിറക്കുന്ന അനുഭവം

നിലമ്പൂർ: മമ്പാട്, തിരുവാലി, വണ്ടൂർ പഞ്ചായത്തുകളോടുചേർന്ന ജനവാസമേഖലകളിൽ മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ കാട്ടാകളെ ഒടുവിൽ കാട്ടിലേക്ക് തുരത്തി. പുലർച്ചെ റബ്ബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളുൾപ്പെടെയുള്ളവർ ആനകളെക്കണ്ട് ഭയന്നോടുകയായിരുന്നു. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. വനാതിർത്തിയിൽനിന്ന് 15 കിലോമീറ്ററിലേറെ ദൂരമുള്ള ജനവാസമേഖലകളിലും ആനകളെത്തി.

ജനവാസമേഖലകളിലേക്ക് ശനിയാഴ്ച രാവിലെയാണ് കാട്ടാനക്കൂട്ടമെത്തിയത്. ജനങ്ങൾ ഭീതിയിലായതോടെ ഒരു കൂട്ടം ആളുകൾ ചേർന്ന് കാട്ടാനകളെ തിരികെ കാടുകയറ്റുന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, കാട്ടാനകളെ തിരിച്ച് കാട്ടിലേക്ക് ഓടിക്കുന്നതിനിടെ ആന തിരിഞ്ഞതിനെത്തുടർന്ന് പരിഭ്രാന്തരായ നാട്ടുകാർ ഓടുന്നതിനിടെ വീണ് പരിക്കേറ്റ മുസ്തഫയുടെ ജീവൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കാട്ടുമുണ്ട പള്ളിപ്പടി സ്വദേശി കുന്നുംപുറം വിടി മുസ്തഫ (54)യാണ് വീഴ്ചയിൽ പരിക്കേറ്റ് ബോധരഹിതനായത്. തലയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ- ദുബായിൽ സ്വന്തമായി വീട്, വാടകക്ക് നൽകിയാൽ നാട്ടിൽ ലഭിക്കുന്നതിന്റെ പത്തിരട്ടി വരുമാനം; യുഎഇയിൽ ഫ്‌ളാറ്റുകൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു

അതേസമയം, നിലത്തുവീണ മുസ്തഫ അബോധാവസ്ഥയിലായെന്നാണ് നാട്ടുകാർ പറഞ്ഞത്. ഇതോടെ പിറകിലേക്ക് തിരിഞ്ഞെത്തിയ ആന രണ്ട് തവണ വീണുകിടക്കുന്ന മുസ്തഫയുടെ ചുറ്റും കറങ്ങി കാലുകൊണ്ട് തട്ടിനോക്കി തിരിച്ചു പോവുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുസ്തഫയ്ക്ക് തലയ്ക്കും കാലിനും പരിക്കുണ്ട്.

Exit mobile version