ജോലിയില്‍നിന്നു വിട്ടുനിന്ന് ഓണ്‍ലൈന്‍ ഓഹരി ഇടപാട്, നേരിട്ടത് രണ്ടുകോടിയുടെ നഷ്ടം, ജീവനൊടുക്കി യുവാവ്

അടൂര്‍: ഓണ്‍ലൈന്‍ ഓഹരി ഇടപാട് നടത്തി സാമ്പത്തിക ബാധ്യതയിലായ യുവാവ് ജീവനൊടുക്കി. അടൂരിലാണ് സംഭവം. ഏഴംകുളം തൊടുവക്കാട് സ്വദേശി ടെന്‍സണ്‍ തോമസ് ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു.

എന്‍ജിനീയറായ ടെന്‍സണെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.ഓഹരി വിപണിയില്‍ നേരിട്ട വന്‍ നഷ്ടമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

also read: ഹെഡ്‌ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചുകടക്കവെ ട്രെയിനിടിച്ചു; മലയാളി വിദ്യാർഥിനിക്ക് ചെന്നൈയിൽ ദാരുണാന്ത്യം

വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാസങ്ങളായി ജോലിയില്‍നിന്നു വിട്ടുനിന്നാണ് ടെന്‍സന്‍ ഓണ്‍ലൈന്‍ ഓഹരി ഇടപാട് നടത്തിയിരുന്നത്.

also read: തർക്കുത്തരം പറയുന്നോ? ബസ് സ്റ്റോപ്പിൽ നിന്ന കോളേജ് വിദ്യാർത്ഥിയെ പിടിച്ചുകൊണ്ടുപോയി എസ്‌ഐയും സംഘവും മർദ്ദിച്ചെന്ന് പരാതി; വ്യാജമെന്ന് പോലീസ്

ആദ്യം ചെറിയ രീതിയില്‍ തുടങ്ങിയ നിക്ഷേപം പിന്നീട് വന്‍തോതിലുളള നിക്ഷേപങ്ങളിലേക്ക് കടന്നു. തുടര്‍ന്നുണ്ടായ നഷ്ടമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

Exit mobile version