നടുറോഡിൽ സ്വകാര്യ ബസ് കുറുകെയിട്ട് ജീവനക്കാരുടെ കൂട്ടത്തല്ലും കയ്യാങ്കളിയും; ബസിന്റെ ചില്ല് തകർത്തു, റോഡിലാകെ ബ്ലോക്കും

കൊച്ചി: നടുറോഡിൽ സ്വകാര്യ ബസിന് കുറുകെ മറ്റൊരു ബസ് നിർത്തിയിട്ട് ജീവനക്കാരുടെ കൂട്ടത്തല്ലും കയ്യാങ്കളിയും. ആലുവയിലാണ് സംഭവം. സമയക്രമത്തെച്ചൊല്ലിയു ഉള്ള വാക്കേറ്റമാണ് സംഘർഷത്തിലും കയ്യാങ്കളിയിലും അവസാനച്ചത്.

രാവിലെ ഏഴേമുക്കാലോടെ ആലുവ മാർക്കറ്റിന് സമീപത്തായിരുന്നു സംഭവം. ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ഇരുബസുകളിലെയും ജീവനക്കാർ തമ്മിൽ കളമശേരി മുതൽ വാക്കേറ്റം തുടങ്ങിയിരുന്നെന്നാണ് വിവരം.

ഇതിനിടെ, തർക്കം കൂടിയതോടെ ഒരു ബസ് മറ്റേ ബസിന് കുറുകെയിട്ട് ജീവനക്കാരൻ ബസിന്റെ വശങ്ങളിലെ ഗ്ലാസു അടിച്ചുതകർക്കുകയായിരുന്നു. ഇതോടെ ജീവനക്കാർ തമ്മിൽ കൂട്ടത്തല്ലായി.

ALSO READ- ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ

ആലുവ-പൂത്തോട്ട, ആലുവ-പെരുമ്പടപ്പ് റൂട്ടിലോടുന്ന ബസുകളാണ് പ്രശ്‌നമുണ്ടാക്കിയത്. ബസ് ജീവനക്കാരുടെ കയ്യാങ്കളി കാരണം രാവിലെ ആലുവ മാർക്കറ്റ് റോഡിൽ ഏറെ നേരം ഗതാഗതതടസമുണ്ടായി.

Exit mobile version