വനിതാ മതിലിന് വേണ്ടി യോഗം വിളിച്ച യുവതിയുടെ വീടിന് നേരെ അക്രമം; വീടും ഓട്ടോറിക്ഷയും അടിച്ചു തകര്‍ത്തു

പാണാവള്ളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പണിക്കേഴത്ത് വീട്ടില്‍ ശാലിനിയുടെ പുതിയതായി പണിതീര്‍ത്ത വീടിന്റെ നാലു ഭാഗത്തെ ജനല്‍ ചില്ലുകളും ഭര്‍ത്താവ് സന്ദീപിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകളുമാണ് ചൊവ്വാഴ്ച പുലര്‍ച്ച ഒരു മണിയോടെ അക്രമിസംഘം അടിച്ചു തകര്‍ത്തത്.

പൂച്ചാക്കല്‍: വനിതാ മതിലിന് വേണ്ടി യോഗം വിളിച്ച യുവതിയുടെ വീടും ഓട്ടോറിക്ഷയും സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. പാണാവള്ളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ പണിക്കേഴത്ത് വീട്ടില്‍ ശാലിനിയുടെ പുതിയതായി പണിതീര്‍ത്ത വീടിന്റെ നാലു ഭാഗത്തെ ജനല്‍ ചില്ലുകളും ഭര്‍ത്താവ് സന്ദീപിന്റെ ഓട്ടോറിക്ഷയുടെ ചില്ലുകളുമാണ് ചൊവ്വാഴ്ച പുലര്‍ച്ച ഒരു മണിയോടെ അക്രമിസംഘം അടിച്ചു തകര്‍ത്തത്.

ചില്ല് തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് പുറത്തെറിങ്ങിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപെടുകയായിരുന്നു. ഈ വാര്‍ഡിലെ തൊഴിലുറപ്പ് മേറ്റും യൂണിയന്‍ പ്രവര്‍ത്തകയുമായ ശാലിനി കഴിഞ്ഞ ദിവസങ്ങളില്‍ വനിതാ മതിലിന് അണി ചേരുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഇതിനെതിരെ ഭീഷണിയുമായി പ്രദേശത്തെ ചിലര്‍ രംഗത്ത് വന്നിരുന്നു എന്നും ഇതിന്റെ തുടര്‍ച്ചയാവാം അക്രമത്തിന് പിന്നില്‍ എന്നും അവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോസീസില്‍ പരാചതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version