സുമനസുകള്‍ സഹായിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകോര്‍ത്തതോടെ പത്താംക്ലാസില്‍ ഉന്നതവിജയം നേടിയ ഗോപികയ്ക്ക് അടച്ചുറപ്പുള്ളൊരു വീട് യാഥാര്‍ത്ഥ്യമായി

കുടുംബത്തിന്റെ ദുരിതജീവിതെ വാര്‍ത്തകളില്‍ ഇടംനേടിയതോടെയാണ് സുമനസുകളുടെ സഹായത്തോടെ ഗോപികയ്ക്ക് അടച്ചുറപ്പുള്ളൊരു വീട് യാഥാര്‍ത്ഥ്യമായത്.

മാലൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈകോര്‍ത്തതോടെ പത്താംക്ലാസില്‍ ഉന്നതവിജയം നേടിയ ഗോപികയ്ക്ക് അടച്ചുറപ്പുള്ളൊരു വീട് യാഥാര്‍ത്ഥ്യമായി. കുന്നിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ കൂരയില്‍ നിന്നും പഠിച്ച് പത്താംക്ലാസില്‍ മുഴുവന്‍ എപ്ലസ് നേടിയ കണ്ണൂരിലെ ഗോപികയ്ക്കാണ് സുമനസുകളുടെ സഹായത്തോടെ വീട് ലഭിച്ചത്.

ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുടുംബത്തിന് പുതിയ വീടിന്റെ താക്കോല്‍ കൈമാറും. നിന്ന് തിരിയാന്‍ സ്ഥലം ഇല്ലാത്ത ഒരു കൂരയിലാണ് നാല് പേരടങ്ങുന്ന ഗോപികയുടെ കുടുംബം പതിനാറ് കൊല്ലമായി ജീവിച്ചിരുന്നത്. കുടുംബത്തിന്റെ ദുരിതജീവിതം വാര്‍ത്തകളില്‍ ഇടംനേടിയതോടെയാണ് സുമനസുകളുടെ സഹായത്തോടെ ഗോപികയ്ക്ക് അടച്ചുറപ്പുള്ളൊരു വീട് യാഥാര്‍ത്ഥ്യമായത്.

Exit mobile version