കോട്ടും സ്തെസ്‌കോപ്പും അണിഞ്ഞ് പരീക്ഷ ഹാളിലേക്ക് വധു: വൈറലായി വീഡിയോ

തിരുവനന്തപുരം: വധുവായി ഒരുങ്ങിയെത്തി ലാബ് കോട്ടും സ്തെസ്‌കോപ്പും അണിഞ്ഞ് പ്രാക്ടിക്കല്‍ എക്സാം എഴുതാന്‍ എത്തിയ വധുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

തിരുവനന്തപുരത്തെ ബെഥനി നവജീവന്‍ കോളജ് ഓഫ് ഫിസിയോതെറപ്പിയിലെ വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി അനിലാണ് താരമായിരിക്കുന്നത്. വധുവിന്റെ വേഷത്തില്‍ ക്ലാസ് മുറിയിലെത്തിയ ശ്രീലക്ഷ്മിയെ വിദ്യാര്‍ത്ഥികള്‍ ചിരിച്ചുകൊണ്ട് വരവേല്‍ക്കുന്നത്.

വിവാഹ വസ്ത്രവും ആഭരണങ്ങളും മേക്കപ്പുമൊക്കെയായി അണിഞ്ഞൊരുങ്ങിയാണ് വധു ക്ലാസില്‍ എത്തിയത്. വിവാഹ വേഷമായ പട്ടുസാരിയോടൊപ്പം കോട്ട് ധരിച്ചാണ് ശ്രീലക്ഷ്മി അനില്‍ പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ചത്. ഒപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കോളേജില്‍ എത്തിയ വധുവായ ശ്രീലക്ഷ്മിക്ക് ലാബ് കോട്ടും മറ്റും ധരിപ്പിക്കുന്നത്. ലാബ് കോട്ടിനൊപ്പം സ്റ്റെതസ്‌കോപ്പും ധരിച്ചാണ് വധു പരീക്ഷ ഹാളിലേയ്ക്ക് പ്രവേശിച്ചത്.


ശ്രീലക്ഷ്മി വാഹനത്തിലിരുന്ന പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്ന വീഡിയോയും സുഹൃത്തുക്കളെത്തി ശ്രീലക്ഷ്മിക്ക് സ്തെസ്‌കോപ്പ് നല്‍കുന്നതും പരീക്ഷയ്ക്ക് ശേഷം തിരിച്ചുവന്ന അമ്മയെ കെട്ടിപിടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇതിനോടകം രണ്ട് മില്യണിലേറെ പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.

വിവാഹതിരക്കിനേക്കാള്‍ പരീക്ഷക്ക് മുന്‍ഗണന നല്‍കിയ വധുവിന്റെ വീഡിയോ ഗ്രൂസ് ഗേള്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് പ്രചരിച്ചത്. വിവാഹ ദിനത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയ യുവതിയുടെ നിശ്ചയദാര്‍ഢ്യത്തെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ അഭിനന്ദിക്കുകയും ചെയ്തു. വിവാഹ ജീവിതത്തിന് ശേഷം കരിയര്‍ അവസാനിപ്പിക്കുന്ന സ്ത്രീകള്‍ക്ക് ശ്രീലക്ഷ്മി ഒരു മാതൃകയാണെന്നും പലരും കമന്റിലൂടെ അഭിപ്രായപ്പെട്ടു.

Exit mobile version