പാലക്കാട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു; അനിതയുടെയും കുഞ്ഞിന്റെയും ജീവൻ എടുത്തത് ചികിത്സാപ്പിഴവെന്ന് ആരോപണം

പാലക്കാട്: ചിറ്റൂരിൽ പ്രസവ ശസ്ത്രക്രിയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു. പാലക്കാട് നല്ലോപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും കുഞ്ഞുമാണ് മരണത്തിന് കീഴടങ്ങിയത്. രാവിലെയോടെയാണ് ഇരുവരും മരണപ്പെട്ടത്. പ്രസവത്തോട് അനുബന്ധിച്ച് ഫെബ്രുവരി ആറിനാണ് അനിതയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൗമാരത്തിലെ പ്രണയം ജീവിതത്തില്‍ ഒരുമിപ്പിച്ചു; അരയ്ക്ക് താഴെ തളര്‍ന്ന സാജനെ കൈവിടാതെ ചുമലിലേറ്റി; ഒടുവില്‍ വൃക്കരോഗം വില്ലനായതോടെ ഒറ്റപ്പെട്ട് മൂകയായ സോമായ

വ്യാഴാഴ്ച രാവിലെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അനിതയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ അനിത മരണപ്പെടുകയായിരുന്നു. ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മതിയായ ചികിത്സ നൽകിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Exit mobile version