പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് വേണം 2500; ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് രാജന്‍ അറസ്റ്റില്‍

vigilance | Bignewslive

ചേർത്തല: കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ് രാജൻ വിജിലൻസിന്റെ പിടിയിൽ. പ്രസവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതിനായി 2,500 രൂപ വാങ്ങുന്നതിനിടെയാണ് ഡോ. രാജൻ അറസ്റ്റിലായത്. പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്ക്കാണ് രാജൻ കൈക്കൂലി വാങ്ങിയത്.

പാറപോലുള്ള ഇത്രയും വിരിഞ്ഞ മാറിടം ആർക്കും ഇല്ല, എന്നെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ തലചേർത്തുവെയ്ക്കണം; മമ്മൂട്ടിയെ കുറിച്ച് ശോഭ ഡേ പറയുന്നു

ആലപ്പുഴയിലെ യുവതിയും കുടുംബവും ശസ്ത്രക്രിയയ്ക്കായി പലതവണ താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ശസ്ത്രക്രിയ നീട്ടിവെപ്പിച്ചു. ആശുപത്രിക്ക് എതിർവശത്തായി തന്നെ ഡോക്ടർ രാജൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. പണവുമായി ഇങ്ങോട്ടേക്ക് വരാൻ യുവതിയോടും ബന്ധുക്കളോടും ആവശ്യപ്പെടുകയായിരുന്നു.

പണം തന്നാലേ ശസ്ത്രക്രിയ നടത്തൂവെന്നായിരുന്നു ഡോക്ടർ അറിയിച്ചത്. തുടർന്ന് യുവതി വിജിലൻസിന് വിവരം കൈമാറുകയായിരുന്നു. കൈക്കൂലി നൽകാനായി വിജിലൻസും യുവതിക്കൊപ്പം ഡോക്ടർ പരിശോധന നടത്തുന്നു സ്വകാര്യ ക്ലിനിക്കിലെത്തി. തുടർന്ന് കൈയോടെ പിടികൂടുകയായിരുന്നു.

Exit mobile version