അയൽക്കാരി മരിച്ചപ്പോൾ അനാഥമായ 3 മക്കളെ സ്വന്തം മക്കളായി വളർത്തി; മാതൃകയായ സുബൈദയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്

മലപ്പുറം: അയൽക്കാരി മരിച്ചപ്പോൾ അനാഥമായ 3 മക്കളെ സ്വന്തം മക്കളായി വളർത്തി വലുതാക്കി മികച്ച മാതൃകയായ സുബൈദയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്. എന്ന് സ്വന്തം ശ്രീധരൻ എന്ന പേരിൽ ഇറങ്ങുന്ന ചിത്രം സിദ്ദിഖ് പറവൂർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, നിലമ്പൂർ ആയിഷ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ഒറ്റക്കൈ കൊണ്ട് സൈക്കിളോടിച്ച് അച്ഛന്‍, യാത്ര ആസ്വദിച്ച് കൊച്ചുമിടുക്കി: വൈറലായ അച്ഛനും മകളും ഇവരാണ് റഷീദും ഖദീജയും

ചിത്രം രാജ്യാന്തരപ്രദർശനങ്ങൾക്കു ശേഷം കേരളത്തിൽ പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. അയൽക്കാരിയായ സുഹൃത്ത് ചക്കി മരണപ്പെട്ടപ്പോൾ ആരോരുമില്ലാതായ മൂന്ന് മക്കളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി, സ്വന്തം മക്കളെപ്പോലെ വളർത്തി വലുതാക്കിയ സുബൈദയുടെയുടെയും ഭർത്താവ് അസീസ് ഹാജിയുടെയും ജീവിത കഥയാണ് ‘എന്ന് സ്വന്തം ശ്രീധരൻ’.

ജാതിയും മതവും സുബൈദയ്ക്ക് ഒരിക്കൽ പോലും വിലങ്ങ് തടിയായിട്ടില്ല. ചക്കിയുടെ മൂന്ന് മക്കളെയും അവരിതുവരെ ജീവിച്ച് പോന്ന ഹിന്ദുമതപ്രകാരം ആണ് സുബൈദ വളർത്തിയത്. ചക്കിയുടെ മക്കളിലൊരാളായ ശ്രീധരന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്‌നേഹത്തിന്റെ ഉറവ വറ്റാത്ത സുബൈദയുടെ കഥ ലോകമറിഞ്ഞത്. സുബൈദയുടെ മരണത്തിന് പിന്നാലെയാണ് ചക്കിയുടെ മകൻ ശ്രീധരൻ തന്റെ ഉമ്മയെക്കുറിച്ച് കുറിച്ചത്.

പിന്നാലെയാണ് ജീവിതം വെള്ളിത്തിരയിലേയ്ക്ക് എത്തിയതും. സുരേഷ് നെല്ലിക്കോട്, സച്ചിൻ റോയ്, നിർമ്മല കണ്ണൻ, വൈഭവ് അമർനാഥ്, ഹർഷ അരുൺ, ഡോ. ഷാലി അശോക്, രജിത സന്തോഷ്, ആര്യ, അബ്ദൽ ലത്തീഫ് എന്നിവരാണ് ‘എന്ന് സ്വന്തം ശ്രീധരനിലെ’ മറ്റുപ്രധാനകഥാപാത്രങ്ങൾ. നിലമ്പൂരാണ് കഥാപശ്ചാത്തലം.

Exit mobile version