ഒറ്റക്കൈ കൊണ്ട് സൈക്കിളോടിച്ച് അച്ഛന്‍, യാത്ര ആസ്വദിച്ച് കൊച്ചുമിടുക്കി: വൈറലായ അച്ഛനും മകളും ഇവരാണ് റഷീദും ഖദീജയും

കോഴിക്കോട്: ഒറ്റക്കൈ കൊണ്ട് സൈക്കിള്‍ ബാലന്‍സ് ചെയ്ത് മകളെയുമിരുത്തി സ്‌കൂളില്‍ പോകുന്ന അച്ഛന്‍. ചിരിച്ചുല്ലസിച്ച് യാത്ര ആസ്വദിക്കുന്ന കൊച്ചുമിടുക്കി. ഈ യാത്രയിരുന്നു സോഷ്യലിടത്ത് വൈറലായിരുന്നത്. കൊയിലാണ്ടി നഗരത്തിലൂടെയുള്ള യാത്രയാണ് വൈറലായത്. കൊയിലാണ്ടിയിലെ അബ്ദുള്‍ റഷീദും മകന്‍ ഖദീജ ഹന്നയെയുമാണ് ആരാധകര്‍ ഹൃദയത്തിലേറ്റിയത്.

യുകെജി വിദ്യാര്‍ഥിനിയാണ് ഖദീജ. മകളെ സ്‌കൂളില്‍ വീട്ട് വീട്ടിലേക്ക് വന്നതിന് ശേഷമാണ് ഈയൊരു വീഡിയോയെക്കുറിച്ച് അറിയുന്നത് എന്ന് അബ്ദുള്‍ റഷീദ് പറയുന്നു. ആരാണ് വീഡിയോ എടുത്തതെന്നും അറിഞ്ഞില്ല. പിന്നീടാണ് ഡോക്ടര്‍ റെയ്‌സ് ആണ് വീഡിയോ എടുത്തതെന്ന് അറിഞ്ഞത്. ഭാര്യയാണ് പറഞ്ഞത് ഈ വീഡിയോ വൈറലാണെന്ന്.

എല്ലാവരും ഇതിനെക്കുറിച്ച് ചോദിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. സാധാരണ ഖദീജയെ മൂത്ത സഹോദരിയാണ് സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്. ഒരാഴ്ചയായി അവര്‍ക്ക് അസുഖമായതിനാലാണ് അക്കാര്യം താന്‍ ഏറ്റെടുത്തത്.

ഐസ് മെഷീനില്‍ പെട്ട് അപകടം സംഭവിച്ചാണ് അബ്ദുള്‍ റഷീദിന് ഒരു കൈ നഷ്ടമായത്. പത്ത് കൊല്ലം മുമ്പാണ് ഈ അപകടം നടന്നത്. ബാംഗ്ലൂരിലായിരുന്നു താമസം. നാട്ടിലെത്തിയിട്ട് രണ്ട് കൊല്ലം. കൈ പോയതിന് ശേഷമാണ് സൈക്കിള്‍ സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും റഷീദ് പറയുന്നു.

Exit mobile version