മൂന്നാറില്‍ നിന്നും മടങ്ങവെ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമം; യുവാവിനെ വെള്ളത്തില്‍ വീണ് കാണാതായി

രാജാക്കാട്: ഇടുക്കിയില്‍ മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെന്നി വിനോദ സഞ്ചാരിയായ യുവാവിനെ കാണാതായി. ഹൈദരാബാദ് സ്വദേശിയായ സന്ദീപിനെയാണ് (21) കാണാതായത്.

ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നുണ് സംഭവം. സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ എല്ലക്കല്‍ വഴി ചുനയംമാക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് അപകടമുണ്ടായത്.

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സന്ദീപ് കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. അടിയൊഴുക്ക് കൂടുതലായതിനാല്‍ പെട്ടെന്ന് തന്നെ മുങ്ങിത്താഴ്ന്നു. നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും സന്ദീപിനെ കണ്ടെത്താനായില്ല. വെള്ളത്തൂവല്‍ ്പാലീസ് മേല്‍നടപടികള്‍ സ്വീകരിക്കുകയാണ്.

ALSO READ- ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി ‘ടോമി നായ’; ആധാര്‍ കാര്‍ഡും ഹാജരാക്കി; പോലീസ് അന്വേഷണം

തൊടുപുഴയില്‍ നിന്നുള്ള സ്‌കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും സന്ദീപിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മുന്‍പും ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുള്ള സ്ഥലമാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Exit mobile version