ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി ‘ടോമി നായ’; ആധാര്‍ കാര്‍ഡും ഹാജരാക്കി; പോലീസ് അന്വേഷണം

ഗയ: ബിഹാര്‍ ഗയയില്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിച്ചയാളെ കമഅട് അമ്പരന്ന് ഉദ്യോഗസ്ഥര്‍. അപേക്ഷകന്‍ മറ്റാരുമല്ല ടോമി എന്ന നായയാണ് ഗയയില്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ലഭിച്ച അപേക്ഷയിലാാണ് വിചിത്രമായ ഈ ആവശ്യമുള്ളത്. അപേക്ഷയോടൊപ്പം നായയുടെ ആധാര്‍ കാര്‍ഡും ഹാജരാക്കിയിട്ടുണ്ട്.

ആധാര്‍ കാര്‍ഡില്‍ നായയുടെ ചിത്രവും പേരും ജനനതീയതിയും അടക്കം എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഈ അപേക്ഷ ഉദ്യോഗസ്ഥര്‍ നിരസിച്ചെന്നാണ് വിവരം. വ്യാജമായ ഈ അപേക്ഷയ്ക്ക് പിന്നിലുള്ളയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ടോമിയുടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന ഫോണ്‍ പരിശോധനയില്‍ രാജ ബാബു എന്നയാളുടെ വിവരങ്ങളാണ് കാണിച്ചതെന്ന് ഗുരാരു ബ്ലോക്ക് സര്‍ക്കിള്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ ത്രിവേദി വിശദീകരിച്ചു.

also read- കൂടത്തായി കേസ്: നാല് മൃതദേഹങ്ങളില്‍ നിന്നും വിഷാംശം ലഭിക്കാത്തത് സ്വാഭാവിക കാലപ്പഴക്കം കാരണം; വിശദീകരിച്ച് റിട്ട.എസ്പി കെജി സൈമണ്‍

ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന ടോമിയുടെ ജനനത്തീയതി 2022 ഏപ്രില്‍ 14 ആണ്. ടോമിയുടെ അച്ഛന്റെ പേര് ഷെറു എന്നും അമ്മയുടെ പേര് ജിന്നി എന്നുമാണ്. കൂടാതെ, ആധാര്‍ സാധാരണക്കാരന്റെ അവകാശം എന്ന ആധാറിലെ വാക്യത്തിന് പകരമായി ”ആധാര്‍ – ആം കുത്ത കാ അധികാര്‍” എന്നാണ് എഴുതിയിരിക്കുന്നത്.

Exit mobile version