കേരളത്തെ ഹെല്‍ത്ത് ഹബ്ബായി മറ്റും; പൊതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി, പേ വിഷത്തിനെതിരെ ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിക്കും

അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിനായി 63.5 കോടി രൂപ വകമാറ്റി

health

സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബായി മറ്റുമെന്നും ഇതിനായി കെയര്‍ പോളിസി നടപ്പാക്കുമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി. ഇതിനായി 30 കോടി വകയിരുത്തി. സംസ്ഥാന ബജറ്റില്‍ പൊതുജനാരോഗ്യത്തിന് 2828.33 കോടി വകമാറ്റി. മുന്‍ വര്‍ഷത്തേക്കാള്‍ 196.6 കോടി അധികമാണിത്.

കൊവിഡ് ആരോഗ്യ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ അഞ്ച് കോടി രൂപ, എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ ഒരുക്കും. പകര്‍ച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപ, കാരുണ്യ മിഷന് 574.5 കോടി രൂപയും വകമാറ്റി. 74.5 കോടി അധികമാണിത്.

കേരളം ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിസിപ്പിക്കും 5 കോടി സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനുള്ള പദ്ധതിക്ക് അധികമായി 7 കോടി ഇ ഹെല്‍ത്തിന് 30 കോടി ഹോപ്പിയോപ്പതിക്ക് 25 കോടി ആരോഗ്യ വിദ്യാഭ്യാല മേഖലക്ക്, 463.75 കോടി മെഡിക്കല്‍ കോളജുകളോട് ചേര്‍ന്ന് കൂട്ടിരിപ്പുകാര്‍ക്കായി കേന്ദ്രം, 4 കോടി കലാസാംസ്‌കാരിക വികസനത്തിന് ബജറ്റില്‍ 183.14 കോടി രൂപ വകമാറ്റി.

എകെജി മ്യുസിയത്തിന് 6 കോടി വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷിക്കും സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന് 35 കോടി, അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിനായി 63.5 കോടി രൂപ വകമാറ്റി. സംസ്ഥാനത്ത് കൂടുതല്‍ ക്രെഷുകളും ഡേ കെയറുകളും ഒരുക്കുമെന്ന് ധനമന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഡേ കെയറുകള്‍ ഒരുക്കും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

നിര്‍ഭയ പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. മെന്‍സ്ട്രുല്‍ കപ്പുകള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഇതിനായി 10 കോടി രൂപ വകമാറ്റുന്നതായി ധനമന്ത്രി അറിയിച്ചു. ജെണ്ടര്‍ പാര്‍ക്കിനായി 10 കോടിയും ട്രാന്‍സ് ക്ഷേമം മഴവില്ല് പദ്ധതിക്കായി 5.02 കോടിയും വകയിരുത്തി. പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് അധിക തൊഴില്‍ ദിന പദ്ധതിക്ക് 35 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതിന്റെ 90% ഗുണഭോക്താക്കളും വനിതകളായിരിക്കും.

ജനനീ ജന്‍മ രക്ഷക്ക് 17 കോടി, പട്ടിക വര്‍ഗ്ഗ പരമ്പരാഗത വൈദ്യ മേഖലക്ക് 40 ലക്ഷം, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 14 കോടി, ഗോത്ര ബന്ധു പദ്ധതിക്ക് 14 കോടി, സാമൂഹ്യ സുരക്ഷക്ക് 757.71 കോടി, പട്ടികജാതി വികസന വകുപ്പിന് 1638. 1 കോടിയുെ വകമാറ്റി. ആകെ വിഹിതം 104 കോടി അധികമാണിത്. അംബേദ്കര്‍ ഗ്രാമവികസന പദ്ധതിക്ക് 50 കോടിയും വകമാറ്റി.

Exit mobile version