കുട്ടികള്‍ ഹാപ്പി! ഉച്ചഭക്ഷണം പദ്ധതിക്ക് 344.64 കോടി; വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചു

ബജറ്റില്‍ ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി ബജറ്റില്‍ വകമാറ്റി. ട്രാന്‍സിലേഷന്‍ ഗവേഷണത്തിന് 10 കോടി രൂപയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപയും അനുവദിച്ചു.

school-food

സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധിതകളുമായി തുടങ്ങിയ ബജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുമ്പോള്‍ കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികളെ ധീരമായി നേരിടാന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി ബജറ്റില്‍ വകമാറ്റി. ട്രാന്‍സിലേഷന്‍ ഗവേഷണത്തിന് 10 കോടി രൂപയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപയും അനുവദിച്ചു. ബ്രണ്ണന്‍ കോളേജിന് 10 കോടി. അസാപ്പിന് 35 കോടി, തൃശ്ശൂര്‍ പൂരഉള്‍പ്പെടയുള്ള ഉത്സവങ്ങള്‍ക്കായി 8 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

ടെക്‌നോപാര്‍ക്കിന് 26 കോടി ഇന്‍ഫോപാര്‍ക്കിന് 35 കോടി, കെ ഫോണിന് 100 കോടി, സ്റ്റാര്‍ട്ട് ആപ്പ് മിഷന് ആകെ 120.5കോടിയും അനുവദിച്ചു. വ്യവസായ മേഖയില്‍ അടങ്കല്‍ തുകയായി ബജറ്റില്‍ 1259.66 കോടി വകമാറ്റി.

സ്വയം തൊഴില്‍ സംരംഭക സഹായ പദ്ധതിക്കായി 60 കോടി, സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കാന്‍ 10 കോടി, കയര്‍ വ്യവസായ യന്ത്രവത്കരണത്തിന് 40 കോടി, ലൈഫ് സയന്‍സ് പാര്‍ക്ക് പ്രവര്‍ത്തങ്ങള്‍ക്കായി 20 കോടി, കയര്‍ ഉത്പാദനവും വിപണി ഇടപെടലിനും 10 കോടി, കശുവണ്ടി പുനരുജ്ജീവന പാക്കേജിന് 30 കോടി രൂപയും അനുവദിച്ചു.

ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കായി 7.8 കോടി രൂപ ബജറ്റില്‍ വകമാറ്റി. എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു. 2026 ന് മുന്‍പ് എല്ലാ ജലസേചന പദ്ധതികളും കമ്മീഷന്‍ ചെയ്യും. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

Exit mobile version