‘മോഡിയോട് ഒരുപാട് ഇഷ്ടം, കുട്ടിക്കാലത്ത് അദ്ദേഹത്തിനൊപ്പം പട്ടം പറത്തി, അന്ന് സെൽഫിയൊന്നും ഇല്ലല്ലോ’ ഉണ്ണി മുകുന്ദന്റെ ഓർമകൾ

Unni Mukundan | Bignewslive

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഇഷ്ടക്കൂടുതലുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. താരത്തിന്റെതായി ഒടുവിലിറങ്ങിയ ചിത്രം മാളികപ്പുറത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിക്കൊപ്പം എട്ടാം ക്ലാസിൽ പഠിക്കവെ പട്ടം പറത്തിയ ഓർമകളും താരം അഭിമുഖത്തിൽ ഓർത്തെടുക്കുന്നുണ്ട്.

ആ സമയം അദ്ദേഹം ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയില്ലെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. ഇതോടൊപ്പം അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയത് കാണിക്കാൻ അന്ന് സെൽഫിയൊന്നും ഇല്ലല്ലോ എന്ന് ഉണ്ണി മുകുന്ദൻ ചിരിയോടെ ചോദിക്കുന്നു.ഗുജറാത്തിൽ വളർന്ന താരം ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും നരേന്ദ്ര മോദിയുമായി പട്ടം പറത്തിയ സംഭവത്തെ കുറിച്ചുമെല്ലാം സംസാരിച്ചു.

ഇത്രയും ദുരന്തങ്ങൾ നേരിട്ടിട്ടും എല്ലാം പോസിറ്റീവായി എടുക്കുന്നു, രാഹുൽ ഗാന്ധി അത്ഭുതപ്പെടുത്തിയെന്ന് രമേഷ് പിഷാരടി

ഉണ്ണി മുകുന്ദന്റെ വാക്കുകൾ;

ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുധ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. പോസിറ്റീവ്സ് നിരവധിയുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും സാധാരണക്കാർ വളരെ ജനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാൻ സാധിക്കും. ഗുജറാത്തിൽ വ്യവസായങ്ങൾ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകൾ വിദ്യാഭ്യാസപരമായി ഉയർന്ന് നിൽക്കുന്നത് കാരണം അവരെ കുറച്ച് കൂടെ എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തേണ്ടി വരും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ വളരെ ജനുവിനായിട്ടാണ് ഞാൻ പറഞ്ഞത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തിൽ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോയെന്നും നമ്മുക്ക് അന്ന് അറിയില്ലല്ലോ. മോദിയുമായി പട്ടം പറത്തിയത് കാണിക്കാൻ എനിക്ക് തെളിവൊന്നുമില്ലല്ലോ. അന്ന് സെൽഫിയൊന്നും ഇല്ലല്ലോ.

കോടി വിലയുള്ള ബെൻസ് ഉൾപ്പടെ 70 വാഹനം സ്വന്തം; 34 കോടി രൂപയുടെ ആസ്തി! വിപുലമായ ബിസിനസ് സാമ്രാജ്യം, വെടിയേറ്റു മരിച്ച ആരോഗ്യമന്ത്രി അതിസമ്പന്നൻ

ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സരവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവർക്ക് സമ്മാനമൊക്കെ അദ്ദേഹം വന്ന് നൽകുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. അങ്ങനെ നല്ല ഓർമ്മകളുണ്ട്.

Exit mobile version