ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാഗമായ സേനകളെ അഭിനന്ദിച്ച് പ്രധാനമന്തി നരേന്ദ്ര മോദി. അഭിമാന നിമിഷമാണ് ഇതെന്നാണ് ഇന്ത്യന്‍ തിരിച്ചടിയ്ക്ക് ശേഷം മോദിയുടെ പ്രതികരണം. മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി മോദി സേനയെ അഭിനന്ദിച്ചത്. നിലവില്‍ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനില്‍ എത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് രാഷ്ട്രപതിയോട് വിശദീകരിക്കും.

അതേസമയം, ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ നാളെ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്.

Exit mobile version